റോഡ് സുരക്ഷ ബോധവത്കരണം
Sunday 01 February 2026 12:04 AM IST
രാമനാട്ടുകര: ഇസാഫ് ഫൗണ്ടേഷൻ മോട്ടോർ വാഹന വകുപ്പുമായി സഹകരിച്ച് സ്കൂൾ പരിസരത്തെ റോഡ് സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യവുമായി ജില്ലയിൽ നടപ്പിലാക്കുന്ന സേഫ് റൂട്ട് റ്റു സ്കൂൾ കാമ്പെയിൻ രാമനാട്ടുകര അയ്യപ്പനെഴുത്തച്ഛൻ എ.യു.പി സ്കൂളിൽ സംഘടിപ്പി ച്ചു. സ്കൂൾ പ്രധാനാദ്ധ്യാപകൻ മോഹൻദാസ് ഉദ്ഘാടനം ചെയ്തു . പി.ടി.എ പ്രസിഡന്റ് ബാലരാമൻ അദ്ധ്യക്ഷത വഹിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ വി ഉമർ, ഇസാഫ് ഫൗണ്ടേഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ.സബിൻ എന്നിവർ പദ്ധതി വിശദീകരിച്ചു. ഷബീന നഷാദ്, വിപിൻ , എം.പി ലത എന്നിവർ പ്രസംഗിച്ചു .