ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി

Sunday 01 February 2026 12:06 AM IST
മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിൻ്റെ ഭാഗമായി നടന്ന അനുസ്മരണ പ്രഭാഷണം യു.കെ. കുമാരൻ നടത്തുന്നു

ബാലുശ്ശേരി: ഗാന്ധിദർശൻ ചാരിറ്റബിൾ ട്രസ്റ്റ് കോക്കല്ലൂരിൽ സംഘടിപ്പിച്ച മഹാത്മാഗാന്ധി 78-ാം രക്തസാക്ഷിത്വ ദിനാചരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മംഗൾദാസ് ത്രിവേണി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ പെരിങ്ങിനി മാധവൻ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ യു.കെ കുമാരൻ അനുസ്മരണ പ്രഭാഷണം നടത്തി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ട്രസ്റ്റ് അംഗം കെ.കെ പരീദും ഹരിത കർമ്മ സേനാംഗങ്ങളെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സമീറയും ആദരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വൈശാഖ് കണ്ണോറ, പുഷ്പ, വി.ബി വിജീഷ്,വി.സി വിജയൻ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ഗംഗൻ വി.നായർ സ്വാഗതവും രാഘവൻ നന്ദിയും പറഞ്ഞു.