മുട്ടിൽ മരം മുറി: പ്രതികളുടെ അപ്പീൽ കോടതി തള്ളി

Sunday 01 February 2026 1:08 AM IST

കൽപ്പറ്റ: മുട്ടിൽ മരം മുറിക്കേസിൽ തടികൾ കണ്ടുകെട്ടിയ വനംവകുപ്പ് നടപടിക്കെതിരെ പ്രതികൾ നൽകിയ അപ്പീൽ കോടതി തള്ളി. അഡീഷണൽ ജില്ലാ കോടതി ജഡ്ജി വി. മൃദുലയുടെതാണ് വിധി. വനം വകുപ്പ് പിടിച്ചെടുത്ത തടികൾ തങ്ങളുടേതാണെന്നും വനം വകുപ്പ് നടപടി ശരിയല്ലെന്നും കാണിച്ചുള്ള അപ്പീലാണ് തള്ളിയത്. കേസിൽ വനം വകുപ്പ് പറഞ്ഞ കാര്യങ്ങളെല്ലാം കോടതി അംഗീകരിക്കുകയായിരുന്നു. മരങ്ങൾ മുറിച്ചു കടത്തിയ പ്രധാന കേസിൽ വിചാരണ ഇതുവരെയും ആരംഭിച്ചിട്ടില്ല. വനം വകുപ്പിന് വേണ്ടി ജില്ലാ ഗവ. പ്ലീഡർ അഡ്വ. ജയപ്രമോദ് ഹാജരായി.