അൻവർ ബേപ്പൂരിൽ തന്നെ മത്സരിക്കും:തൃണമൂൽ കോൺഗ്രസ്
Sunday 01 February 2026 1:11 AM IST
കോഴിക്കോട്: പി.വി അൻവർ ബേപ്പൂരിൽ തന്നെ മത്സരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് കേരള ചീഫ് കോ- ഓർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ.അൻവറിന്റെ ആഗ്രഹവും അതാണെന്നും യു.ഡി.എഫ് തീരുമാനത്തിന് ശേഷമേ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുയെന്നും സജി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.പ്രഖ്യാപനത്തിന് ശേഷം സജീവമായി രംഗത്തിറങ്ങും.വൻ ഭൂരിപക്ഷത്തോടെ അൻവർ ബേപ്പൂരിൽ ജയിക്കും.തിരഞ്ഞെടുപ്പിൽ ഒന്നിൽ കൂടുതൽ സീറ്റുകൾക്ക് അർഹതയുണ്ടെന്നും യു.ഡി.എഫിൽ നിന്ന് അത് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.