മൂലൂർ അവാർഡ് കവി പി.എൻ.ഗോപീകൃഷ്ണന്
Sunday 01 February 2026 1:22 AM IST
പത്തനംതിട്ട: നാൽപതാമത് മൂലൂർ അവാർഡിന് കവി പി.എൻ.ഗോപീകൃഷ്ണൻ അർഹനായി. കവിത മാംസഭോജിയാണ് എന്ന കാവ്യസമാഹാരത്തിനാണ് 25001 രൂപയും പ്രശസ്തിപത്രവുമടങ്ങിയ അവാർഡ്. 15ന് മൂലൂർ ജയന്തി ആഘോഷത്തോടനുബന്ധിച്ച് ഇലവുംതിട്ട മൂലൂർ സ്മാരകത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വീണാജോർജ് അവാർഡ് നൽകും. 14ന് മൂലൂർ ജയന്തി ആഘോഷം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. കവിസമ്മേളനം കവി ഏഴാച്ചേരി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ മൂലൂർ സ്മാരക സമിതി പ്രസിഡന്റ് കെ.സി.രാജഗോപാൽ, വൈസ് പ്രസിഡന്റ് എം.പി.മോഹനൻ, ജോയിന്റ് സെക്രട്ടറി പിങ്കി ശ്രീധർ എന്നിവർ പങ്കെടുത്തു.