വർഗ്ഗീയതയ്ക്കെതിരെ ബഹുജന സംഗമം
Sunday 01 February 2026 1:23 AM IST
കൊല്ലം: വർഗ്ഗീയതയ്ക്കെതിരെ കൊല്ലം പീരങ്കി മൈതാനിയിൽ ഡി.വൈ.എഫ്.ഐ,എസ്.എഫ്.ഐ, ജനാധിപത്യ മഹിള അസോസിയേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ബഹുജന സംഗമം സംഘടിപ്പിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ചിന്താ ജെറോം അദ്ധ്യക്ഷത വഹിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ല സെക്രട്ടറി ഗീതാകുമാരി സ്വാഗതം പറഞ്ഞു. സിസ്റ്റർ റോസിലിൻ കുരീപ്പുഴ ശ്രീകുമാർ,ആദർശ്. എം സജി,എസ്. ജയമോഹൻ,ജെ. മേഴ്‌സികുട്ടി അമ്മ,സൂസൻ കോടി,പ്രസന്ന ഏണസ്റ്റ്, രഞ്ജു സുരേഷ്,ശ്യാം മോഹൻ, ടി.ആർ. ശ്രീനാഥ്,എസ്. ഷബീർ,ഗോപികൃഷ്ണൻ,കാർത്തിക്,ആദർശ് എന്നിവർ പങ്കെടുത്തു.