കഥാപ്രസംഗകല നിലനിൽക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത:സ്വാമി സുകൃതാനന്ദ
ശിവഗിരി:കഥാപ്രസംഗകല നിലനിൽക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും സമൂഹത്തിൽ നിലനിന്നിരുന്ന ജീർണ്ണതകളെ തുറന്നു കാട്ടുന്നതിൽ കഥാപ്രസംഗകല വലിയ പങ്കുവഹിച്ചെന്നും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് അംഗം സ്വാമി സുകൃതാനന്ദ പറഞ്ഞു.കഥാപ്രസംഗകലയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരി മഠത്തിന്റെയും കഥാപ്രസംഗകല പരിപോഷണ സമിതിയുടെയും ആഭിമുഖ്യത്തിൽ ശിവഗിരി ദൈവദശകം സ്മാരക ഹാളിൽ സംഘടിപ്പിച്ച കഥാപ്രസംഗ ശതാബ്ദി ആഘോഷ പ്രതിമാസപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമി.ശിവഗിരി മഠം പി.ആർ.ഒ ഇ.എം.സോമനാഥൻ അദ്ധ്യക്ഷത വഹിച്ചു.കാഥികൻ ചേർത്തല ബാലചന്ദ്രൻ അനുസ്മരണ പ്രഭാഷണം രാജീവ് നരിക്കൽ നിർവ്വഹിച്ചു.ജി.പ്രസാദ് കുമാർ,പ്രോഗ്രാം കോ-ഓർഡിനേറ്റർ ഷോണി ജി.ചിറവിള,കൺവീനർ അജയകുമാർ എസ്. കരുനാഗപ്പള്ളി,ജി. മനോഹർ എന്നിവർ സംസാരിച്ചു.കഥാപ്രസംഗ കലോത്സവ ജേതാവ് ഐശ്വര്യ രാജ് കഥാപ്രസംഗം അവതരിപ്പിച്ചു.