പുരസ്കാര സമർപ്പണം

Monday 02 February 2026 1:18 AM IST

കൊട്ടാരക്കര: എ.പി കളയ്ക്കാട് സ്മാരക ട്രസ്റ്റിന്റെ 'എ.പി. കളയ്ക്കാട് സ്മാരക സാഹിത്യ പുരസ്കാര സമർപ്പണവും അനുസ്മരണ സമ്മേളനവും 8ന് എഴുകോണിൽ നടക്കും. വൈകിട്ട് 3ന് എഴുകോൺ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗത്തിൽ മന്ത്രി കെ.എൻ.ബാലഗോപാൽ പുരസ്കാരം സമർപ്പിക്കും. പി.എൻ. ഗോപീകൃഷ്ണന്റെ 'തകർന്ന പള്ളിയാണ് വലിയ പള്ളി' എന്ന കാവ്യ സമാഹാരത്തിനാണ് പുരസ്കാരം. പരിപാടിയുമായി ബന്ധപ്പെട്ട സംഘാടക സമിതി യോഗം എഴുകോണിൽ കവി ചവറ കെ.എസ്.പിള്ള ഉദ്ഘാടനം ചെയ്തു. ഷമ്മി പ്രഭാകർ അദ്ധ്യക്ഷത വഹിച്ചു. ഡി.സുരേഷ് കുമാർ,ബീന സജീവ്,പെരുമ്പുഴ ഗോപാലകൃഷ്ണ പിള്ള എന്നിവർ പങ്കെടുക്കും. ജെ.രാമാനുജൻ(ചെയർമാൻ),ഷമ്മി പ്രഭാകർ(ജന.കൺവീനർ) തുടങ്ങിയവരുടെ 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.