ഗുരുദേവ ദർശനം മലയാളമഹർഷി പ്രാവർത്തികമാക്കി: സ്വാമി സച്ചിദാനന്ദ
വിജയവാഡ: ശ്രീനാരായണ ഗുരുദേവൻ അദ്വൈതത്തെ പ്രായോഗികവേദാന്തമായി അവതരിപ്പിച്ചത് സദ്ഗുരു മലയാളമഹർഷി ആന്ധ്രാപ്രദേശിൽ പ്രാവർത്തികമാക്കിയെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.
മലയാളസ്വാമി ഗീതാപ്രചാര സമിതിയുടെയും ഗുരുധർമ്മപ്രചാരണസഭ വിജയവാഡ യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ഏലൂർ പവൻ ജ്ഞാനമന്ദിരത്തിൽ ശ്രീനാരായണ സന്യാസിശിഷ്യസംഗമത്തിന്റെയും വ്യാസാശ്രമത്തിന്റെ ശതാബ്ദിആഘോഷത്തിന്റെയും ഭാഗമായ സമ്മേളനത്തിൽ ഗുരുധർമ്മപ്രബോധനം നടത്തുകയായിരുന്നു സ്വാമി. ഗുരുദേവൻ കേരളത്തിൽ എപ്രകാരം പ്രകാശിക്കുന്നുവോ അതുപോലെ ആന്ധ്രയുടെ ഗുരുദേവനായി മലയാളമഹർഷി നിറഞ്ഞു നിൽക്കുന്നെന്ന് സ്വാമി പറഞ്ഞു.
സ്വാമി അസംഗാനന്ദഗിരി, സ്വാമി ദേവാത്മാനന്ദസരസ്വതി, സ്വാമി സർവ്വാത്മാനന്ദഗിരി, സ്വാമി കമലാനന്ദഭാരതി, സ്വാമി സുധാചൈതന്യനന്ദഗിരി, സ്വാമി സ്കന്ദദേവാനന്ദഗിരി, സ്വാമിമാതാ നിർവ്വിശേഷാനന്ദഗിരി, സ്വാമി മാതാ ശിവാനന്ദഗിരി, സ്വാമി നിത്യാനന്ദബാരതി, സ്വാമിമാതാ സുഗുണാനന്ദഗിരി, സ്വാമി ശിവാനന്ദഗിരി, ദോർബാല പ്രഭാകർശർമ്മ, ആമുദാല മുരളീഗാരു, സ്വാമി സദാനന്ദ, സ്വാമി ദിവ്യാനന്ദസരസ്വതി, സ്വാമി ആദിധനാനന്ദഗിരി, മാതൃശ്രി അനസൂയാമ്മ തുടങ്ങിയവർ പ്രഭാഷണം നടത്തി. ശ്രീനാരായണ ഗുരുദേവ പരിനിർവ്വാണ ശതാബ്ദി സമ്മേളനം,യതിപൂജ എന്നിവയോടെ സംഗമം ഇന്ന് സമാപിക്കും.
ഫോട്ടോ:
വിജയവാഡയിലെ ഏലൂരിൽ ശ്രീനാരായണ സന്യാസിശിഷ്യ സംഗമത്തിന്റെയും വ്യാസാശ്രമത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെയും ഭാഗമായി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഗുരുധർമ്മപ്രബോധനം നടത്തുന്നു