മന്ത്രിയുടെ അകമ്പടി വാഹനം അപകടത്തിൽപ്പെട്ടു
Sunday 01 February 2026 1:36 AM IST
അടൂർ: വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ അകമ്പടി വാഹനം അടൂരിൽ അപകടത്തിൽപ്പെട്ടു. നെല്ലിമുകളിൽ ഇന്നലെ വൈകിട്ടായിരുന്നു അപകടം. മന്ത്രിയുടെ അസി. പ്രൈവറ്റ് സെക്രട്ടറി രാജീവ്, അസിസ്റ്റന്റ് അഖിലേഷ്, ഡ്രൈവർ അനുരാജ് എന്നിവർ സഞ്ചരിച്ച കാറിലേയ്ക്ക് ഗുഡ്സ് ഓട്ടോ ഇടിക്കുകയായിരുന്നു. അകമ്പടി വാഹനം മറ്റൊരു കാറിലും ഇടിച്ചു. പരിക്കേറ്റവരെ പൊലീസ് ആശുപത്രിയിൽ എത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. കൊല്ലത്തെ പരിപാടിക്ക് ശേഷം പെരിങ്ങനാട്ടേക്ക് പോവുകയായിരുന്നു മന്ത്രി.