ഭിന്നശേഷി സഹവാസ ക്യാമ്പ്
Monday 02 February 2026 12:58 AM IST
കുറ്റ്യാടി: പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ സാമൂഹിക ഉൾച്ചേരൽ ലക്ഷ്യമാക്കി കുന്നുമ്മൽ ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ വടയം സൗത്ത് എൽ.പി സ്കൂളിൽ നടന്ന "താലോലം" ദ്വിദിന സഹവാസ ക്യാമ്പ് വേറിട്ടതായി. സമാപന സമ്മേളനം കുറ്റ്യാടി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. വി.എം. മഹേഷ് അദ്ധ്യക്ഷനായി. എം.ടി. പവിത്രൻ, വിലങ്ങിൽ കുഞ്ഞിക്കേളു നമ്പ്യാർ, ജുഗുനു തെക്കയിൽ, കെ.കെ. ഷാജു, ഷിജില മഹേഷ്, ജംസീല അസ്മർ, വി.പി. സുമയ്യ, എം.കെ. അബ്ദുറഹ്മാൻ, ചരിച്ചിൽ മൊയ്തീൻ, കെ. ഷിജീഷ്, കെ. പ്രതീക്ഷ, അജ്ജിമ , ടി.പി. ഷിബിന , സനൂപ്, സൂരജ് പ്രസംഗിച്ചു.