സെമിനാര്‍ സംഘടിപ്പിക്കും
കോഴിക്കോട്: കാൻസർ രോഗികൾക്കായി പ്രവത്തിക്കുന്ന പ്രതീക്ഷ സംഘടനയുടെ ആഭിമുഖ്യത്തിൽ ലോക കാൻസർ ദിനത്തോടനുബന്ധിച്ച് നാളെ വൈകിട്ട് നാലിന് ഹോട്ടൽ അളകാപുരിയിലാണ് സെമിനാർ നടത്തും. ഡി.എം.ഒ ഡോ.രാജാറാം, ഡോ. കെ.പി.അരവിന്ദൻ, ഐ.എം.എ കോഴിക്കോട് പ്രസിഡന്റ് ഡോ. സന്ധ്യ കുറുപ്പ്, ഡോ. മിനി വാര്യർ, ശ്രീജ (പ്രതീക്ഷ), ഡോക്യുമെന്ററി സംവിധായകൻ എം.കെ. രാംദാസ് എന്നിവർ പങ്കെടുക്കും. ഡോ.നാരായണൻകുട്ടി വാര്യർ ചർച്ച നിയന്ത്രിക്കും. കേരളത്തിലെ വർദ്ധിച്ചുവരുന്ന കാൻസർ വ്യാപനത്തെക്കുറിച്ചും പ്രതിരോധ മാർഗങ്ങളെക്കുറിച്ചും പൊതുജനങ്ങൾക്കും മാദ്ധ്യമങ്ങൾക്കും അവബോധം നൽകുകയാണ് ലക്ഷ്യം. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകളും സെമിനാറിലുണ്ടാവും.