റോഡ് സുരക്ഷ   

Monday 02 February 2026 1:19 AM IST
സബ് ആർ.ടി.ഒയുടെ നേതൃത്വത്തിൽ ജനുവരി 1 മുതൽ 31 വരെ നടന്ന റോഡ് സുരക്ഷാ മാസാചരണത്തിന്റെ സമാപന സമ്മേളനം പി.പി.സുമോദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

ആലത്തൂർ: സബ് ആർ.ടി.ഒയുടെ നേതൃത്വത്തിൽ ജനുവരി 1 മുതൽ 31 വരെ നടന്ന റോഡ് സുരക്ഷാ മാസാചരണത്തിന്റെ സമാപന സമ്മേളനം പി.പി.സുമോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജോയിന്റ് ആർ.ടി.ഒ കെ.ആർ.രാജു അദ്ധ്യക്ഷത വഹിച്ചു. എ.എം.വി.ഐ പ്രശാന്ത് പി.പിള്ള റോഡ് സുരക്ഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എ.എം.വി.ഐ ജിയോ ജെ.വാഴപ്പള്ളി ബോധവത്കരണ ക്ലാസ് നയിച്ചു. എം.വി.ഐ കെ.എസ്.സമീഷ്, എ.എം.വി.ഐ സോണി സോളമൻ, ടി.പി.സനീഷ്, എം.വി.ഐ സുരേഷ് കെ.വിജയൻ എന്നിവർ സംസാരിച്ചു ഡ്രൈവിംഗ് സ്‌കൂൾ വാഹനങ്ങളുടെ മെക്കാനിക്കൽ പരിശോധനയും നടത്തി .