പാലിയേറ്റീവ് കെയർ ത്രിദിന പരിശീലനം

Monday 02 February 2026 1:30 AM IST

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നഗരസഭയുടെ നേതൃത്വത്തിൽ വോളന്റിയേഴ്‌സ് പരിശീലന പരിപാടി സംഘടിപ്പിച്ചു. താലൂക്ക് ആശുപത്രിയിൽ നടന്ന പരിപാടിയിൽ നഗരസഭ പ്രതിനിധികളും ആരോഗ്യപ്രവർത്തകരും വോളന്റിയേഴ്‌സും പങ്കെടുത്തു. സാമൂഹ്യസേവനരംഗത്ത് പ്രവർത്തിക്കുന്ന വോളന്റിയർമാരുടെ കഴിവുകൾ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്. അനുഭവ സമ്പന്നരായ പരിശീലകർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ പി.സോമരാജന്‍ നിർവഹിച്ചു. ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മുനമ്പത്ത് ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. വൈസ്‌ചെയർപേഴ്‌സൺ ബീനജോൺസൺ,​ ആശുപത്രി സൂപ്രണ്ട് ഡോ.തോമസ് അൽഫോൺസ്,​ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബി.മോഹൻദാസ്,കൗൺസിലർമാരായ ജി.സുനിൽ,ഗിരീഷ്‌കുമാർ, സുധാകുമാരിയമ്മ,ബിതുല തുളസി,സിംലാൽ.എസ്,നസീമ ലത്തീഫ്,നഴ്‌സിംഗ് സൂപ്രണ്ട് ആർ.ഗിരിജ എന്നിവർ സംസാരിച്ചു.