പൊലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം

Monday 02 February 2026 1:23 AM IST

കൊല്ലം: സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് പദ്ധതിയിൽ പ്രവർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കുള്ള രണ്ട് ദിവസത്തെ പരിശീലനം കൊട്ടാരക്കര വനിതാ സെൽ കോൺഫറൻസ് ഹാളിൽ കൊല്ലം റൂറൽ അഡീഷണൽ എസ്.പി എ ആർ.ഷാനിഹാൻ ഉദ്ഘാടനം ചെയ്തു. എസ്.പി.സി ഇൻഡോർ മാനുവൽ,ഔട്ട്‌ഡോർ മാനുവൽ,ഗെയിമുകൾ എന്നിവയെ സംബന്ധിച്ചുള്ള ക്ലാസുകളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ജില്ലയിൽ നിന്നുള്ള 60 പൊലീസ് ഉദ്യോഗസ്ഥരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. കൊല്ലം റൂറൽ വനിതാ സെൽ എസ്.ഐ രശ്മി,എസ്.പി.സി അസി.ഡിസ്ട്രിക്ട് നോഡൽ ഓഫീസർമാരായ ബി.രാജേഷ്,കെ.എസ്.വിജയകുമാർ, പദ്ധതിയുടെ കോഡിനേറ്റർമാരായ എസ്.ഷഹീർ,എസ്.അനുപ് കുമാർ എന്നിവർ പങ്കെടുത്തു.