ജില്ലാതല സിദ്ധ ദിനാചരണം

Monday 02 February 2026 12:39 AM IST

പത്തനംതിട്ട: കേരള സർക്കാർ ഭാരതീയ ചികിത്സാ വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും നേതൃത്വത്തിൽ ജില്ലാതല സിദ്ധ ദിനാചരണം ജില്ലാ ആയുർവേദ ആശുപത്രിയിൽ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു. അയിരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിവേലി അദ്ധ്യക്ഷനായി. സിദ്ധ മെഡിക്കൽ ഓഫീസർ ഡോ. ആർഷ മോഹൻ, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സൂസൻ ബ്രൂണോ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത.ബി.നായർ, സാംകുട്ടി അയ്യങ്കാവിൽ, ഡോ.വി.ആനന്ദ് എന്നിവർ സംസാരിച്ചു.