സർവകലാശാല അനുവദിക്കണം
Monday 02 February 2026 12:42 AM IST
പത്തനംതിട്ട: ജില്ലയുടെ ഗവേഷണ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിലുള്ള പിന്നാക്കാവസ്ഥ മറികടക്കുന്നതിന് ജില്ലയിൽ ഒരു സർവകലാശാല സ്ഥാപിക്കണമെന്നും, ഉമ്മൻചാണ്ടിയുടെ പേരിൽ അത് സ്ഥാപിക്കണമെന്നും ശാസ്ത്രവേദി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് സതീഷ് പഴകുളം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സജി.കെ.സൈമൺ അദ്ധ്യക്ഷനായി. ഗീവർഗീസ് ജോൺ, വർഗീസ് പൂവൻപാറ, ഡോ. ഡി.ഗോപി മോഹൻ, മനോജ് ഡേവിഡ് കോശി, ആൻസി തോമസ്, ചേതൻ കൈമൾമഠം, ബിജു മലയിൽ, അങ്ങാടിക്കൽ വിജയകുമാർ എന്നിവർ സംസാരിച്ചു.