പോക്സോ കേസിൽ അറസ്റ്റിൽ
Monday 02 February 2026 12:47 AM IST
തണ്ണിത്തോട്: സ്കൂൾ വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിലെ പ്രതിയെ തണ്ണിത്തോട് പൊലീസ് അറസ്റ്റ് ചെയ്തു. തേക്കുതോട് മണിമരുതികൂട്ടം സ്വദേശിയായ കൊടിയാട്ട് വീട്ടിൽ ഷിജുവാണ് (48) അറസ്റ്റിലായത്. അയൽ വീട്ടിൽ ജോലിക്ക് വരാറുള്ള പ്രതി കുട്ടിയുടെ വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് വെള്ളം ചോദിച്ചെത്തി ലൈംഗികാതിക്രമം കാട്ടുകയായിരുന്നു. തുടർന്ന് പ്രതി ഒളിവിൽപ്പോയി. തണ്ണിത്തോട് ഇൻസ്‌പെക്ടർ വി.കെ.വിജയരാഘവന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ അജിത്ത്, സുരേഷ്, രാജേഷ്, അഖിൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. റിമാൻഡ് ചെയ്തു.