റാന്നിയിൽ മണ്ഡലം കൺവെൻഷൻ
Monday 02 February 2026 12:48 AM IST
റാന്നി: കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പുതിയ നിയമങ്ങൾ സാധാരണ തൊഴിലാളികളുടെ അവകാശങ്ങളെ ഇല്ലാതാക്കുന്നതാണെന്ന് എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ഡി.സജി പറഞ്ഞു. തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 12ന് നടത്തുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ ആഹ്വാനം ചെയ്ത് സംയുക്ത ട്രേഡ് യൂണിയൻ റാന്നി മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.കെ.സുരേന്ദ്രൻ അദ്ധ്യക്ഷനായി. എം.വി.പ്രസന്നകുമാർ, എസ്.ആർ.സന്തോഷ് കുമാർ, വി.കെ.സണ്ണി, സന്തോഷ്.കെ.ചാണ്ടി, നിസാംകുട്ടി, വി.ടി.ലാലച്ചൻ, പി.കെ.പ്രഭാകരൻ, വി.ജി.സുരേഷ്, വി.എസ്.അജ്മൽ തുടങ്ങിയവർ സംസാരിച്ചു.