ഹെൽത്തി കേരള ക്യാമ്പയിൻ

Monday 02 February 2026 1:49 AM IST

കൊല്ലം:ആരോഗ്യകുടുംബക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ഹെൽത്തി കേരള ക്യാമ്പയിന്റെ ഭാഗമായുള്ള ആരോഗ്യ വണ്ടി പര്യടനത്തിന് ജില്ലയിൽ തുടക്കമായി. ചിന്നക്കട ബസ് സ്റ്റാൻഡിൽ എം.മുകേഷ് എം.എൽ.എ ഫ്ലാഗ് ഓഫ് നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ.ഷീജ അദ്ധ്യക്ഷയായി. ജില്ലയിലെ മുഴുവൻ ആരോഗ്യ ബ്ലോക്കുകളിലും ബോധവത്കരണ പരിപാടികൾ നടത്തും. എക്‌സിബിഷനും ആരോഗ്യ പരിശോധനകളും സംഘടിപ്പിക്കും. ആരോഗ്യവകുപ്പ് സേവനങ്ങൾ, ആരോഗ്യമേഖലയിലെ വികസന പ്രവർത്തനങ്ങളുടെ വീഡിയോ, പോസ്റ്ററുകൾ എന്നിവയുടെ പ്രചരണവും ആരോഗ്യ സന്ദേശയാത്രയുടെ വാഹനത്തിൽ ക്രമീകരിച്ചിട്ടുണ്ട്. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ദേവ് കിരൺ പദ്ധതി വിശദീകരണം നടത്തി. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എ.ആർ.ശ്രീഹരി, ജൂനിയർ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. ക്ലെനിൻ ഫെറിയ, ജില്ലാ പ്രോഗ്രാം ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.