സുവർണ്ണ ജൂബിലി ലോഗോ പ്രകാശനം
Monday 02 February 2026 12:17 AM IST
ചെറുവത്തൂർ: അമിഞ്ഞിക്കോട് അഴീക്കോടൻ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം, ദേശാഭിമാനി കലാസമിതി സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ലോഗോ പ്രകാശനം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സംഘാടക സമിതി ചെയർമാനും ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റുമായ ടി. നാരായണന് കൈമാറി പ്രകാശനം ചെയ്തു. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടി മാർച്ച് 19ന് ഉദ്ഘാടനം ചെയ്യും. സാംസ്കാരിക ഘോഷയാത്ര, നാടൻ കലാമേള, കൈകൊട്ടിക്കളി മത്സരം, തെരുവ് നാടക മത്സരം, സാംസ്കാരിക സമ്മേളനം, മാദ്ധ്യമ സെമിനാർ, വനിതോത്സവം, രക്തസാക്ഷിത്വം ഡാൻസ്, നാടകം, കലാ-കായിക മത്സരങ്ങൾ തുടങ്ങിയവ ഉണ്ടാകും. എം.വി. ജയരാജൻ, എം. രാജഗോപാലൻ, പി. കരുണാകരൻ, എം.വി ബാലകൃഷ്ണൻ, പി. ജനാർദ്ദനൻ, പി. വിജയൻ, കുത്തൂർ കണ്ണൻ, പി.വി രാജീവൻ, കെ. ചന്ദ്രൻ എന്നിവർ പങ്കെടുത്തു.