ചിത്രരചനാ മത്സരവും കാർട്ടൂൺ മത്സരവും

Monday 02 February 2026 12:13 AM IST
സുവർണ്ണോത്സവത്തിന്റെ ഭാഗമായി തപസ്യ കടലുണ്ടിയുടെ ആഭിമുഖ്യത്തിൽ 21-ാം മത് അഖിലകേരള ചിത്രരചനാ മത്സരവും 4-ാം മത് ബി.എം ഗഫൂർ സ്മാരക കാർട്ടൂൺ മത്സരവും ​ പ്രശസ്ത ചിത്രകാരനും, ശീചിത്ര ആർട്ട്ഗാലറിയിലെ സീനിയർ ആർട്ടിസ്റ്റു മായിരുന്ന ആർട്ടിസ്റ്റ് നീല​കണ്ഠൻ ​ മത്സരം ഉദ്ഘാടനം ചെ​യ്യുന്നു

കടലുണ്ടി: സുവർണ്ണോത്സവത്തിന്റെ ഭാഗമായി തപസ്യ കടലുണ്ടിയുടെ ആഭിമുഖ്യത്തിൽ 21-ാം മത് അഖിലകേരള ചിത്രരചനാ മത്സരവും നാലാമത് ബി.എം ഗഫൂർ സ്മാരക കാർട്ടൂൺ മത്സരവും അവോക്കി സെൻട്രോ അറീന, കോട്ടക്കടവിൽ നടന്നു. ചിത്രകാരനും ശീചിത്ര ആർട്ട്ഗാലറിയിലെ സീനിയർ ആർട്ടിസ്റ്റു മായിരുന്ന ആർട്ടിസ്റ്റ് നീല​കണ്ഠൻ ​ മത്സരം ഉദ്ഘാടനം ചെയ്തു. മോഹൻദാസ് പാലക്കാടൻ അദ്ധ്യക്ഷത വഹി​ച്ചു. ​വെലായ്, കൃഷ്ണകുമാർ മുതുകാട്ടിൽ, ഷൺമുഖൻ, പീതാംബരൻ പെരുന്തൊടി, ടി.കെ. സത്യവതി,​ ആനൂപ് കുന്നത്ത്​ പ്രസംഗിച്ചു.​ 250ഓളം കുട്ടികൾ പങ്കെടുത്ത എല്ലാവർക്കും പ്രേമരാജൻ, ഷൺമുഖൻ, അനുപ് കുന്നത്ത് കൃഷ്ണകുമാർ മുതുകാട്ടിൽ സർട്ടിഫിക്കറ്റ് നൽകി.