ബോധവവത്കരണ സൈക്കിൾ റാലി
Monday 02 February 2026 2:16 AM IST
കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരെ ബോധവത്കരിക്കുന്നതിനും ജനാധിപത്യ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി ജില്ലാ ഇലക്ഷൻ വിഭാഗവും സി3 സൈക്ലിംഗ് ക്ലബ്ബും സംയുക്തമായി കൊച്ചിയിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച റാലി സബ് കളക്ടർ ഗ്രന്ഥെ സായ് കൃഷ്ണ ഫ്ലാഗ് ഓഫ് ചെയ്തു. ഇന്നലെ രാവിലെ 6.30ന് ആരംഭിച്ച റാലി വൈറ്റില, പാലാരിവട്ടം, ഹൈക്കോടതി വഴി സഞ്ചരിച്ച് തിരികെ ഇൻഡോർ സ്റ്റേഡിയത്തിൽ സമാപിച്ചു. 75-ഓളം സൈക്ലിസ്റ്റുകൾ പങ്കെടുത്തു. കണയന്നൂർ താലൂക്ക് റവന്യൂ റിക്കവറി വിഭാഗം തഹസിൽദാർ ജോസഫ് ആന്റണി ഹെർടിസ്, ഹെഡ് ക്ലർക്ക് ടി.എം ജബ്ബാർ തുടങ്ങിയവർ സംസാരിച്ചു.