ജോസ് മാവേലിക്ക് രണ്ട് മെഡലുകൾ
Monday 02 February 2026 1:23 AM IST
ആലുവ: നാഷണൽ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ ആലുവ സ്വദേശി ജോസ് മാവേലിക്ക് രണ്ട് വെള്ളിമെഡലുകൾ ലഭിച്ചു. മാസ്റ്റേഴ്സ് അത്‌ലറ്റിക് ഫെഡറേഷൻ ഒഫ് ഇന്ത്യ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച 46-ാമത് ചാമ്പ്യൻഷിപ്പിലാണ് ജോസ് മാവേലിക്ക് മെഡലുകൾ ലഭിച്ചത്. 400, 200 മീറ്റർ ഇനങ്ങളിൽ 75 + വിഭാഗത്തിലാണ് ജോസ് മാവേലി മത്സരിച്ചത്. ജനസേവ ശിശുഭവന്റെ സ്ഥാപകനും ചെയർമാനും ആണ് ജോസ് മാവേലി. സീനിയർ വെറ്ററൻ താരമായ അദ്ദേഹം മൂന്ന് തവണ ദേശീയ ചാമ്പ്യനായിട്ടുണ്ട്. മാർച്ചിൽ തായ്‌ലൻഡിൽ നടക്കുന്ന ഏഷ്യൻ മീറ്റിൽ പങ്കെടുക്കാൻ തയ്യാറെടുക്കുകയാണ് ജോസ് മാവേലി.