ഇറാനെ ആക്രമിച്ചാൽ അത് യുദ്ധമാകും,​ ട്രംപിന് മുന്നറിയിപ്പുമായി ഖമനേയി

Sunday 01 February 2026 10:33 PM IST

ടെ​ഹ്‌​റാ​ൻ​:​ ​ ഇറാന് നേരെയുള്ള യു.​എ​സി​ന്റെ​ ​ഏ​ത് ​ത​ര​ത്തി​ലു​ള്ള​ ​ആ​ക്ര​മ​ണ​വും ​മേ​ഖ​ല​യി​ൽ​ ​ഒ​രു​ ​യു​ദ്ധ​ത്തി​ലേക്ക് നയിക്കുമെന്ന ​ ​മു​ന്ന​റി​യി​പ്പു​മാ​യി​ ​ഇ​റാ​ൻ​ ​പ​ര​മോ​ന്ന​ത​ ​നേ​താ​വ് ​അ​യ​ത്തൊ​ള്ള​ ​അ​ലി​ ​ഖ​മ​നേ​യി.​ ​ഇ​റാ​ൻ​ ​ഒ​രു​ ​രാ​ജ്യ​ത്തെ​യും​ ​ആ​ക്ര​മി​ക്കാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല.​ ​എ​ന്നാ​ൽ​ ​ഞ​ങ്ങ​ളെ​ ​വേ​ദ​നി​പ്പി​ച്ചാ​ൽ​ ​സ​ർ​വ​ശ​ക്തി​യോ​ടെ​ ​തി​രി​ച്ച​ടി​ക്കും.​ ​മേ​ഖ​ല​യി​ലു​ള്ള​ ​യു.​എ​സ് ​നാ​വി​ക​വ്യൂ​ഹ​ത്തെ​ ​ഇ​റാ​ൻ​ ​ഭ​യ​ക്കു​ന്നി​ല്ല​ എന്നും ഖ​മ​നേ​യി​ ​പ​റ​ഞ്ഞു.​ ​യു.​എ​സ് ​പ്ര​സി​ഡ​ന്റ് ​ഡൊ​ണാ​ൾ​ഡ് ​ട്രം​പി​ന്റെ​ ​ഭീ​ഷ​ണി​ ​നി​ല​നി​ൽ​ക്ക​വെ​യാ​ണ് ​പ്ര​തി​ക​ര​ണം.

അ​ടു​ത്തി​ടെ​ ​രാ​ജ്യ​ത്തു​ണ്ടാ​യ​ ​ഭ​ര​ണ​വി​രു​ദ്ധ​ ​പ്ര​ക്ഷോ​ഭം​ ​സ​ർ​ക്കാ​രി​നെ​ ​അ​ട്ടി​മ​റി​ക്കാ​നു​ള്ള​ ​ശ്ര​മ​മാ​യി​രു​ന്നെ​ന്നും​ ​വി​ദേ​ശ​ശ​ക്തി​ക​ൾ​ ​ആ​വി​ഷ്ക​രി​ച്ച​ ​അ​സ്ഥി​ര​ത​യെ​ ​രാ​ജ്യം​ ​ത​ക​ർ​ത്തെ​ന്നും​ ​ഖ​മ​നേ​യി​ ​അ​വ​കാ​ശ​പ്പെ​ട്ടു.​ ​അ​തേ​ ​സ​മ​യം,​ ​ഭീ​ഷ​ണി​ക​ൾ​ ​തു​ട​രു​ന്ന​തി​നി​ടെ​യി​ലും​ ​ച​ർ​ച്ച​ക​ളി​ലൂ​ടെ​യു​ള്ള​ ​പ​രി​ഹാ​ര​ ​മാ​ർ​ഗ്ഗ​ത്തി​ലേ​ക്കും​ ​ട്രം​പ് ​വി​ര​ൽ​ചൂ​ണ്ടു​ന്നു​ണ്ട്. യു.​എ​സു​മാ​യി​ ​ആ​ണ​വ​ ​ക​രാ​റി​ലെ​ത്താ​നും​ ​സം​ഘ​ർ​ഷം​ ​ഒ​ഴി​വാ​ക്കാ​നും​ ​ഇ​റാ​ൻ​ ​ഗൗ​ര​വ​മാ​യ​ ​ച​ർ​ച്ച​ക​ൾ​ ​ന​ട​ത്തു​ന്നു​ണ്ടെ​ന്ന് ​ട്രം​പ് ​ ​റ​ഞ്ഞിരുന്നു. എന്നാൽ യു.​എ​സു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തു​ന്നു​ണ്ടെ​ന്ന് ​ഇ​റാ​ൻ​ ​ഇ​തേ​വ​രെ​ ​സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

അതേസമയം യൂ​റോ​പ്യ​ൻ​ ​യൂ​ണി​യ​ൻ​ ​റെ​വ​ല്യൂ​ഷ​ണ​റി​ ​ഗാ​ർ​ഡി​നെ​ ​ഭീ​ക​ര​ ​സം​ഘ​ട​ന​യാ​യി​ ​പ്ര​ഖ്യാ​പി​ച്ച​തി​ന് ​തി​രി​ച്ച​ടി​യാ​യി യൂ​റോ​പ്യ​ൻ​ ​യൂ​ണി​യ​ന്റെ​ ​സേ​ന​ക​ളെ​ ​തീ​വ്ര​വാ​ദി​ക​ളാ​യി​ ​പ്ര​ഖ്യാ​പി​ക്കാ​നു​ള്ള​ ​തീ​രു​മാ​ന​ത്തി​ന് ​ഇ​റാ​ൻ​ ​പാ​ർ​ല​മെ​ന്റ് ​അം​ഗീ​കാ​രം​ ​ന​ൽ​കി.​ ​ഹോ​ർ​മൂ​സ് ​ക​ട​ലി​ടു​ക്കി​ൽ​ ​ഉ​ട​ൻ​ ​നാ​വി​കാ​ഭ്യാ​സം​ ​വേ​ണ്ട​ ​എ​ന്ന് ​ഇ​റാ​ൻ​ ​തീ​രു​മാ​നി​ച്ചു.​ ​ഇ​ന്ന​ലെ​ ​മു​ത​ൽ​ ​നാ​വി​കാ​ഭ്യാ​സം​ ​തു​ട​ങ്ങാ​നാ​യി​രു​ന്നു​ ​പ​ദ്ധ​തി.