തന്ത്രി കണ്ഠരര് രാജീവർക്ക് ഇന്ന് ആൻജിയോഗ്രാം

Monday 02 February 2026 12:00 AM IST

തിരുവനന്തപുരം : തന്ത്രി കണ്ഠരര് രാജീവരെ ഇന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആൻജിയോഗ്രാമിന് വിധേയനാക്കും. ഇതിനായി​ അദ്ദേഹത്തെ ഇന്നലെ ജയിലിൽ നിന്ന് ആശുപത്രിയിലെത്തിച്ച് കാർഡിയോളജി വിഭാഗത്തിൽ അഡ്മിറ്റ് ചെയ്തു. ശബരിമല സ്വർണക്കൊള്ളക്കേസി​ൽ ജയിലിലായതിന് പിന്നാലെ രാജീവർക്ക് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. ഇതോടെ കഴിഞ്ഞമാസം 10ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. പരിശോധനയുടെ അടിസ്ഥാനത്തിൽ ആൻജിയോഗ്രാം ചെയ്യാൻ തീരുമാനിച്ചെങ്കി​ലും അടിയന്തര സാഹചര്യമില്ലാത്തതിനാൽ ഇന്ന് നടത്താൻ നിശ്ചയിക്കുകയായിരുന്നു. നിലവിൽ നെഞ്ചുവേദനയോ മറ്റ് പ്രശ്നങ്ങളോ അദ്ദേഹത്തിനില്ലെന്നാണ് വിവരം. ആൻജിയോഗ്രാമിൽ തുടർചികിത്സയുടെ കാര്യത്തിൽ തീരുമാനമെടുക്കും. മറ്റ് പ്രശ്നങ്ങളില്ലെങ്കിൽ ഉടൻ ഡിസ്ചാർജ് ചെയ്യും.