കേരളത്തിന് ബയോഫാർമ ഇൻസ്റ്റിറ്റ്യൂട്ടിന് അർഹത: ജോർജ് കുര്യൻ

Monday 02 February 2026 12:59 AM IST

ന്യൂഡൽഹി: സംസ്ഥാന സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിച്ചാൽ കേന്ദ്ര ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച മൂന്ന് ബയോഫാർമ ഇൻസ്റ്റിറ്റ്യൂട്ടുകളിലൊന്ന് കേരളത്തിന് അനുവദിക്കുമെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ അറിയിച്ചു. ഇക്കാര്യം ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ ഉറപ്പുനൽകിയിട്ടുണ്ട്.

മൂന്ന് കെമിക്കൽ പാർക്കുകളിലൊന്നിനും കേരളത്തിൽ സാദ്ധ്യതയുണ്ട്. അപൂർവ ധാതുക്കളുള്ള കടൽത്തീരമുള്ളതിനാൽ സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ മുൻകൈയെടുക്കണം. യൂണിവേഴ്‌സിറ്റി ടൗൺഷിപ്പുകളിലൊന്ന് വിഴിഞ്ഞത്ത് ആവശ്യപ്പെടാം. ബഡ്‌ജറ്റ് കേരളത്തിലെ ദേശീയപാത വികസനം, റെയിൽവേ, തുറമുഖ വികസനത്തിന് അനുകൂലമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.