മഹീന്ദ്ര ഒഡീഷയിൽ സാന്നിദ്ധ്യം ശക്തമാക്കുന്നു
Tuesday 03 February 2026 12:42 AM IST
കൊച്ചി: മഹീന്ദ്ര ട്രക്ക് ആൻഡ് ബസ് ബിസിനസ് ഒഡീഷയിലെ കട്ടക്കിൽ അത്യാധുനിക 3എസ് (സെയിൽ, സ്‌പെയർപാർട്സ്, സർവീസ്) ഡീലർഷിപ്പ് ഉദ്ഘാടനം ചെയ്തു. 6 സർവീസ് ബേകളുള്ള ഈ കേന്ദ്രത്തിൽ പ്രതിദിനം എട്ടിലധികം വാഹനങ്ങൾ സർവീസ് ചെയ്യാം. ഡ്രൈവർമാർക്കുള്ള താമസസൗകര്യം, 24 മണിക്കൂർ ബ്രേക്ക്ഡൗൺ അസിസ്റ്റൻസ്, ആഡ്ബ്ലൂ ലഭ്യത എന്നിവയും ഒരുക്കിയിട്ടുണ്ട്. നാല് വർഷമായി കൈവരിച്ച മികച്ച വളർച്ചയ്ക്ക് പിന്നാലെയാണ് കമ്പനി ഒഡീഷയിൽ പുതിയ അത്യാധുനിക ട്രക്ക്, ബസ് ഡീലർഷിപ്പ് ആരംഭിച്ചത്. 43,560 ചതുരശ്ര അടിയിലെ ഈ വിശാലമായ കേന്ദ്രം ഉപഭോക്താക്കൾക്ക് വേഗതയേറിയതും കാര്യക്ഷമവുമായ സേവനം ഉറപ്പാക്കും. ഹെവി കൊമേഴ്സ്യൽ വാഹനങ്ങൾ, ഇന്റർമീഡിയറ്റ് കൊമേഴ്സ്യൽ വാഹനങ്ങൾ, ലൈറ്റ് കൊമേഴ്സ്യൽ വാഹനങ്ങൾ, ബസുകൾ എന്നിവയുടെ വിൽപ്പനയും സ്പെയർ പാർട്സുകളും സർവീസും ഈ ഡീലർഷിപ്പിൽ ലഭ്യമാവും.