പുതിയ നിറത്തിൽ സൈബർസ്റ്റർ

Tuesday 03 February 2026 12:43 AM IST

കൊച്ചി: ഇലക്ട്രിക് സ്‌പോർട്‌സ് കാർ എം.ജി സൈബർസ്റ്റർ പുതിയ നിറത്തിൽ പുറത്തിറങ്ങി. ഐറിസസ് സിയാൻ എന്ന പുത്തൻ നിറമാണ് എംജി സൈബർസ്റ്ററിലേക്ക് അവതരിപ്പിച്ചത്. സിഗ്‌നേച്ചർ എക്സ്റ്റീരിയർ ഫിനിഷിലൂടെ സൈബർസ്റ്റർ കൂടുതൽ ആകർഷകമായി.

ഐറിസസ് സിയാൻ വാഹനത്തിന്റെ എയറോഡൈനാമിക് പ്രതലങ്ങളെയും മൊത്തത്തിലുള്ള രൂപകൽപ്പനയെയും കൂടുതൽ മികവുറ്റതാക്കി. റോഡ്സ്റ്ററിന്റെ ശില്പസൗന്ദര്യം ഉയർത്തിക്കാട്ടാൻ സൂക്ഷ്മമായി രൂപകല്പന ചെയ്ത ഐറിസസ് സിയാൻ, നീലപച്ച നിറത്തിന്റെ വ്യത്യസ്തമായ ഭംഗിയാണ് സൈബർസ്റ്ററിന് നൽകുന്നത്.

വൈവിദ്ധ്യമായ രൂപഭംഗി എം.ജി സൈബർസ്റ്ററിന് ഡ്യുവൽ ടോൺ എക്സ്റ്റീരിയർ കളർ ഓപ്ഷനുകളും ലഭ്യമാണ്. ന്യൂക്ലിയർ യെല്ലോയും ഫ്‌ലെയർ റെഡും കറുത്ത റൂഫിനൊപ്പം മനോഹരമായി സമന്വയിപ്പിച്ചിട്ടുണ്ട്. ആൻഡീസ് ഗ്രേയും മോഡേൺ ബീജും ചേർന്ന വാഹനത്തിന് ചുവന്ന റൂഫ് കൂടുതൽ പകിട്ടേകുന്നു.

കേരളത്തിലെ ഓൺ റോഡ് വില

86.58 ലക്ഷം രൂപ