മാസ്റ്റേഴ്സ് അതിലേറ്റിക്സ് : കേരളം റണ്ണേഴ്സ് അപ്പ്
തിരുവനന്തപുരം: തിരുവനന്തപുരം വേദിയായ മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കേരളം റണ്ണറപ്പായി. പുരുഷ, വനിത ഇനങ്ങളിലും കേരളം രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. തമിഴ്നാടാണ് എല്ലാ ഇനങ്ങളിലും ചമ്പ്യന്മാർ. സമാപന ചടങ്ങ് മുൻ സ്പീക്കർ എം.വിജയകുമാർ ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡന്റ് ധരം വീർ ധില്ലൻ അദ്ധ്യക്ഷത വഹിച്ചു.
3x3 ദേശീയ ബാസ്കറ്റ്ബോളിൽ
കേരള വനിതകൾക്ക് സ്വർണം
ന്യൂഡൽഹി: ഡൽഹിയിലെ കെ.ഡി ജാദവ് സ്റ്റേഡിയത്തിൽ നടന്ന അഞ്ചാമത് 3x3 ദേശീയ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ റെയിൽവേയെ (14-12) പരാജയപ്പെടുത്തി കേരള വനിതകൾ കിരീടം നിലനിറുത്തി.
ഈ മാസം ആദ്യം ചെന്നൈയിൽ റെയിൽവേയോട് 5 x 5 ഫോർമാറ്റിൽ ഏറ്റ പരാജയത്തിനുള്ള മധുര പ്രതികാരം കൂടിയായി ഈ കിരീടനേട്ടം.കേരള ടീം - കവിത ജോസ് (ക്യാപ്റ്റൻ) ശ്രീകല ആർ, അനീഷ ക്ലീറ്റസ് (മൂവരും കെ.എസ്.ഇ.ബി), ജയലക്ഷ്മി വി ജെ (കേരളാ പൊലീസ്), വിനീഷാണ് മാനേജർ.