അക്ഷര കരോളും സ്വീകരണവും

Tuesday 03 February 2026 12:44 AM IST
കാഞ്ഞൂർ ഗ്രാമീണ വായനശാലയുടെ അക്ഷര കരോളും വാർഡ് മെമ്പറും ലൈബ്രറി സെക്രട്ടറിയുമായ എം.കെ. ലെനിന് സ്വീകരണവും താലൂക്ക് ലൈബ്രറി സെക്രട്ടറി വി. കെ.ഷാജി ഉദ്ഘാടനം ചെയ്യുന്നു.

കാലടി: കാഞ്ഞൂർ ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അക്ഷര കരോളും വാർഡ് മെമ്പറും ലൈബ്രറി സെക്രട്ടറിയുമായ എം.കെ. ലെനിന് സ്വീകരണവും ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി വി.കെ.ഷാജി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ എം.കെ.രാമചന്ദ്രൻ അദ്ധ്യക്ഷനായി. പുരോഗമന കലാ സാഹിത്യസംഘം ജില്ലാ കൗൺസിൽ അംഗം വി.കെ. രമേശൻ എം.ടിയുടെ നാലുകെട്ട് എന്ന പുസ്തകം പരിചയപ്പെടുത്തി. സി.എസ്. മനോജ്‌കുമാർ, തോമസ് പി. ജോസഫ്, സിജി ലെനിൻ, കെ.ടി. ജോസ്, ഇന്ദിര രാമചന്ദ്രൻ, ശ്രീലത രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.