സർഗോത്സവം സംഘടിപ്പിച്ചു
കുറ്റ്യാടി : അഭിനയം, കടങ്കഥ, ചിത്രരചന വിഭാഗങ്ങളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി കുന്നുമ്മൽ ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എൽ.പി വിഭാഗം വിദ്യാർത്ഥികൾക്കായി കായക്കൊടി എ.എം.യു.പി സ്കൂളിൽ സർഗോത്സവം " ആകാശമിഠായി ' സംഘടിപ്പിച്ചു. കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് യു.വി ബിന്ദു ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപകൻ ടി. സൈനുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ അദ്ധ്യക്ഷ എ. അശ്വതി, കുന്നുമ്മൽ പഞ്ചായത്തംഗം കെ.കെ ഷറഫുന്നിസ , ബി പി സി എം.ടി. പവിത്രൻ, എച്ച് .എം ഫോറം കൺവീനർ കെ. പ്രകാശൻ, വിദ്യാരംഗം ജില്ല അസി. കോ ഓർഡിനേറ്റർ പി. പി. ദിനേശൻ, വിദ്യാരംഗം കൺവീനർ കെ.കെ. ദീപേഷ് കുമാർ, സ്കൂൾ മാനേജർ പയപ്പറ്റ അമ്മദ്, പി.ടി.എ പ്രസിഡന്റ് ഹാഫിസ് പൊന്നേരി, എം.കെ കുഞ്ഞബ്ദുല്ല, യു.വി.വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു. ശിൽപശാലയ്ക്ക് വിനോദ് പാലങ്ങാട്, സി.പി ജിഷ , സി.കെ കുമാരൻ തുടങ്ങിയവർ നേതൃത്വം നൽകി.