ക്യാൻസർ സെന്ററിന് ജസ്റ്റിസ് കൃഷ്‌ണയ്യരുടെ പേരിടണം: റാക്കോ
Tuesday 03 February 2026 2:27 AM IST
കൊച്ചി: കളമശേരിയിലെ കൊച്ചി ക്യാൻസർ സെന്ററിന് ജസ്റ്റിസ് വി.ആർ കൃഷ്ണയ്യരുടെ പേരിടണമെന്ന് റസിഡന്റ്സ് അസോസിയേഷൻസ് കോ ഓർഡിനേഷൻ കൗൺസിൽ (റാക്കോ) ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കുന്നതിനും ക്യാൻസർ സെന്റർ ആരംഭിക്കുന്നതിനും ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർ പ്രായാധിക്യത്തിലും നടത്തിയ ഇടപെടലുകളും പോരാട്ടങ്ങളും എക്കാലത്തും സ്മരിക്കപ്പെടണം. ജില്ലാ പ്രസിഡന്റ് കുമ്പളം രവിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ സേവ്യർ തായങ്കേരി, കെ.എസ്. ദിലിപ് കുമാർ, ഏലൂർ ഗോപിനാഥ്, കെ.ജി. രാധാകൃഷ്ണൻ, ഡോ. ജലജ ആചാര്യ, സൈനബ പൊന്നാരിമംഗലം, എൻ. രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.