ജെ.എസ്.എസ് ജില്ലാ സമ്മേളനം നടന്നു
Tuesday 03 February 2026 12:36 AM IST
തിരൂർ: ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്) ജില്ലാ സമ്മേളനം തിരൂരിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എ.എൻ.രാജൻ ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി.എം.കെ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മലപ്പുറം ജില്ല വിഭജിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി കാട്ടുകുളം സലീം അഭിലാഷ് നാഥ്, ശിവാനന്ദൻ, എംപി മുഹമ്മദ്, സി.ഹംസ, പി.ഉസ്മാൻ, കെ.ഷാജി, ലക്ഷ്മി വളാഞ്ചേരി, പി.സുഹറ പ്രസംഗിച്ചു. സന്തോഷ് കുമാർ സ്വാഗതവും വി.ഹരിദാസ് നന്ദിയും പറഞ്ഞു.