കോളേജ് വാർഷികം ആഘോഷിച്ചു
Tuesday 03 February 2026 12:44 AM IST
കൊയിലാണ്ടി: നന്തി ശ്രീ സത്യസായി സ്കൂൾ ഓഫ് സോഷ്യൽ സയൻസ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് ഫോർ വിമൺ ശ്രീശൈലം കോളേജിന്റെ വാർഷികാഘോഷം ബ്ലൂം - 26 സംഘടിപ്പിച്ചു. അനുശ്രീ വിനോദ് സ്നേഹ സുരേഷ് എന്നിവർ ചേർന്ന് ആലപിച്ച പ്രാർത്ഥനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. സുൽത്താൻബത്തേരി അൽഫോൺസ് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. കെ.ആനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ജി സതീഷ് നായർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ എസ് സുധീഷ് കർ , സച്ചിദാനന്ദ പ്രസാദ് , ഡോ.സതീഷ്, മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. അഖില, ശ്രീ സത്യസായി വിദ്യാപീഠം പ്രിൻസിപ്പൽ പ്രവീൺ കുമാർ, ഡോ:അനിത എന്നിവർ പ്രസംഗിച്ചു. രാമേശ്വർ പ്രുഷ്ടി, പ്രമോദ്, ജിജോ നരിക്കളത്തിൽ, ശായന്ത് സുനന്ദ ജെ റെഡ്ഡി, രേഖ എന്നിവർ പങ്കെടുത്തു.