ശ്രീനാരായണ കോളേജ് സെമിനാർ ഹാൾ ഉദ്ഘാടനം
Tuesday 03 February 2026 12:44 AM IST
വടകര : ശ്രീനാരായണ കോളേജ് സി- ബ്ലോക്കിലെ സെമിനാർ ഹാൾ കോളേജ് മാനേജർ പി.എം രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജ്മെന്റ് നോമിനി കെ.ടി ഹരിമോഹൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. എം.പി നാരായണൻ, കോളേജ് യൂണിയൻ ചെയർമാൻ ആദിത്യൻ. ബി.എസ് എന്നിവർ പ്രസംഗിച്ചു. സൈബർ സേന സംസ്ഥാന കൺവീനർ ജയേഷ് വടകര പങ്കെടുത്തു. കോളേജ് പ്രിൻസിപ്പൽ ഡോ.എം.കെ രാധാകൃഷ്ണൻ സ്വാഗതവും ഇംഗ്ലീഷ് വിഭാഗം തലവൻ പ്രൊഫ. ടി.സുധീർകുമാർ നന്ദിയും പറഞ്ഞു.