തൈപ്പൂയ്യ മഹോത്സവം
കടലുണ്ടി: വട്ടപ്പറമ്പ് പഴഞ്ചണ്ണൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ്യ മഹോത്സവം ആഘോഷിച്ചു.ക്ഷേത്രം തന്ത്രി ഇടവലത്ത് പുടയുർമന കുബേരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ വിശേഷാൽ പൂജകൾ, അഭിഷേകങ്ങൾ നടന്നു.
പ്രമോദ് ഐക്കരപ്പടി ആത്മീയ പ്രഭാഷണം നടത്തി. കോഴിക്കോട് എയ്ഞ്ചൽ മെലഡീസിന്റെ ഭക്തി ഗാനസുധ, ക്ഷേത്രം മാതൃ സമിതി ഒരുക്കിയ നൃത്തനൃത്ത്യങ്ങൾ എന്നിവയും അരങ്ങേറി. വൈകിട്ട് കടലുണ്ടിയിൽ നിന്ന് ക്ഷേത്രത്തിലേക്ക് കാവടി എഴുന്നള്ളത്ത് നടന്നു. സാംസ്കാരിക സമ്മേളനം മലബാർ ദേവസ്വം ബോർഡ് കോഴിക്കോട് ഡിവിഷൻ ചെയർമാൻ പടിയേരി ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ആഘോഷ കമ്മറ്റി ചെയർമാൻ സി.കെ സത്യൻ അദ്ധ്യക്ഷത വഹിച്ചു. കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ഭക്തവത്സലൻ മുഖ്യാതിഥിയായി. പുതിയ ശിവക്ഷേത്രത്തിന്റെ കട്ടിള വെപ്പ് തോലിയിൽ സുജിത്ത് സുരേന്ദ്രൻ നിർവഹിച്ചു.