മിൽമ കാലിത്തീറ്റയ്ക്ക് 200 രൂപ സബ്സിഡി

Tuesday 03 February 2026 12:09 AM IST

തിരുവനന്തപുരം: ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ക്ഷീരസംഘങ്ങളിലൂടെ വിൽക്കുന്ന മിൽമ ഗോമതി ഗോൾഡ് കാലിത്തീറ്റയ്ക്ക് ചാക്ക് ഒന്നിന് മിൽമ ഫെഡറേഷൻ 200 രൂപ സബ്സിഡി നൽകും.

ഉത്പാദനചെലവിലെ വർദ്ധനയിൽ വലയുന്ന ക്ഷീരകർഷകർക്ക് ആശ്വാസം പകരാനാണ് നീക്കം. കഴിഞ്ഞ വർഷം സെപ്തംബർ മുതൽ ഗോമതി ഗോൾഡ് കാലിത്തീറ്റയ്ക്ക് ചാക്ക് ഒന്നിന് 100 രൂപ സബ്സിഡിയുണ്ട്. മിൽമയുടെ മലബാർ, തിരുവനന്തപുരം മേഖല യൂണിയനുകൾ നൽകുന്ന സബ്സിഡിക്ക് പുറമേയാണിത്.

മേഖലാ യൂണിയനുകളുടെ 100 രൂപ ഇളവിനൊപ്പം ഫെഡറേഷന്റെ 200 രൂപയും ലഭിക്കുന്നതോടെ മൊത്തം സബ്‌സിഡി 300 രൂപയാകും. സൈലേജ്, മെയ്സ് ഫോഡർ എന്നിവയും 2019 ലെ നിരക്കിനെക്കാൾ ശരാശരി 2 രൂപ കുറച്ചാണ് ക്ഷീരകർഷകർക്ക് നൽകുന്നത്.