കോൺഗ്രസ് നിലപാട് വ്യക്തമാക്കണം വി. മുരളീധരൻ

Tuesday 03 February 2026 12:00 AM IST

തിരുവനന്തപുരം: ഉപമുഖ്യമന്ത്രി പദത്തിന് മുസ്ലീം ലീഗിന് അവകാശമുണ്ടെന്ന കെ.എൻ.എ. ഖാദറിന്റെ വാദം, തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ആരായിരിക്കും കാര്യങ്ങൾ നടത്തുക എന്നതിന്റെ സൂചനയാണെന്ന് ബി.ജെ.പി നേതാവ് വി. മുരളീധരൻ. കോൺഗ്രസ് മുന്നണിയുടെ യഥാർത്ഥ സ്വഭാവം പുറത്ത് വന്നുകൊണ്ടിരിക്കുന്നു. ലീഗിന്റെ നിയന്ത്രണത്തിലുള്ള നാമമാത്ര നേതൃത്വം ആയിരിക്കും കോൺഗ്രസ്. ഭരിക്കുന്നത് ലീഗ് ആയിരിക്കും. ഇക്കാര്യത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണം.

നി​തി​ൻ​ ​ന​ബി​ന് സം​സ്ഥാ​ന​ത്ത് ​സ്വീ​ക​ര​ണം

തി​രു​വ​ന​ന്ത​പു​രം​:​ ​ബി.​ജെ.​പി​ ​ദേ​ശീ​യ​ ​അ​ദ്ധ്യ​ക്ഷ​നാ​യ​തി​നു​ശേ​ഷം​ ​ആ​ദ്യ​മാ​യി​ ​സം​സ്ഥാ​ന​ത്തെ​ത്തു​ന്ന​ ​നി​തി​ൻ​ ​ന​ബി​ന് ​വെ​ള്ളി​യാ​ഴ്ച​ ​സം​സ്ഥാ​ന​ത്ത് ​സ്വീ​ക​ര​ണം​ ​ന​ൽ​കും.​ ​ഉ​ച്ച​യ്ക്ക് ​നെ​ടു​മ്പാ​ശേ​രി​യി​ലെ​ത്തു​ന്ന​ ​അ​ദ്ദേ​ഹ​ത്തി​ന്,​​​ ​സം​സ്ഥാ​ന​ ​നേ​തൃ​ത്വ​ത്തി​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​അ​ങ്ക​മാ​ലി​യി​ൽ​ ​സ്വീ​ക​ര​ണം​ ​ന​ൽ​കും.​ ​എ​റ​ണാ​കു​ളം,​ ​ആ​ല​പ്പു​ഴ,​ ​തൃ​ശൂ​ർ​ ​ജി​ല്ല​ക​ളി​ൽ​ ​നി​ന്നു​ള്ള​ ​നൂ​റു​ക​ണ​ക്കി​ന് ​പ്ര​വ​ർ​ത്ത​ക​ർ​ ​പ​ങ്കെ​ടു​ക്കും.​ ​തു​ട​ർ​ന്ന് ​ബൂ​ത്തു​ത​ല​ ​അ​ദ്ധ്യ​ക്ഷ​ൻ​മാ​രു​ടെ​ ​യോ​ഗ​ത്തി​ലും​ ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​കോ​ർ​ ​ക​മ്മ​റ്റി​യി​ലും​ ​സം​സ്ഥാ​ന​ ​ഭാ​ര​വാ​ഹി​ ​യോ​ഗ​ത്തി​ലും​ ​പ​ങ്കെ​ടു​ക്കും.

7​ന് ​രാ​വി​ലെ​ ​കാ​ല​ടി​ ​ആ​ദി​ശ​ങ്ക​ര​ ​ജ​ന്മ​ഭൂ​മി​യി​ൽ​ ​സ​ന്ദ​ർ​ശ​നം​ ​ന​ട​ത്തി​യ​ശേ​ഷം​ ​തൃ​ശൂ​രി​ൽ​ ​വി​വി​ധ​ ​മേ​ഖ​ല​ക​ളി​ലെ​ ​പ്ര​മു​ഖ​ർ​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​പൊ​തു​ബ​ഡ്ജ​റ്റ് ​ച​ർ​ച്ച​യി​ലും​ ​അ​ദ്ദേ​ഹം​ ​പ​ങ്കെ​ടു​ക്കും.​ ​വൈ​കി​ട്ട് ​തൃ​ശൂ​ർ​ ​നി​യ​മ​സ​ഭ​ ​മ​ണ്ഡ​ല​ ​നേ​തൃ​യോ​ഗ​ത്തി​ൽ​ ​പ​ങ്കെ​ടു​ത്ത​ശേ​ഷം​ ​നെ​ടു​മ്പാ​ശേ​രി​ ​വ​ഴി​ ​ഡ​ൽ​ഹി​ക്ക് ​മ​ട​ങ്ങും.