യൂണിയൻ ബജറ്റ്: എ.ഐ അധിഷ്ഠിത തൊഴിലുകൾക്ക് പ്രോത്സാഹനം

Tuesday 03 February 2026 12:23 AM IST

2026- 27 ലെ കേന്ദ്ര ബജറ്റിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്,മെഷീൻ ലേണിംഗ്,ഡാറ്റ സർവിസ്,ക്ലോസ്ഡ് കമ്പ്യൂട്ടിംഗ് എന്നിവയ്ക്ക് പ്രാധാന്യം നല്കിയിട്ടുണ്ട്.പ്രസ്തുത മേഖലകളിൽ ഇത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.അനിമേഷൻ,വിഷ്വൽ ഗ്രാഫിക്‌സ്,ഓഗ്മെന്റഡ് റിയാലിറ്റി,വിർച്വൽ റിയാലിറ്റി,ഗെയിമിംഗ്,കോമിക്‌സ് തുടങ്ങിയ ക്രിയേറ്റിവിറ്റി മേഖലകളിലും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനിടയുണ്ട്.എ.ഐ,ഹൈ പെർഫോമിംഗ് കമ്പ്യൂട്ടിംഗ്,ക്വാന്റം കമ്പ്യൂട്ടിംഗ്,ക്ലോസ്ഡ് കമ്പ്യൂട്ടിംഗ്,ഡാറ്റ സെന്ററുകൾ എന്നീ മേഖലകളിലും കൂടുതൽ തൊഴിലവസരങ്ങൾ പ്രതീക്ഷിക്കാം.കൃഷി, മൃഗ സംരക്ഷണം,ക്ഷീര വികസനം,ഫിഷറീസ്,ഇലക്ട്രോണിക്‌സ്,സെമികോണ്ടുക്ടർ,സൗരോർജ്ജ പാനലുകൾ,വീഡിയോഗെയിം തുടങ്ങിയ മേഖലകളിൽ സംരംഭകത്വം,ടെക്‌നോളജി എന്നിവ പ്രോത്സാഹിപ്പിക്കാനുള്ള നിർദേശങ്ങളും ബജറ്റിലുണ്ട്.വിദേശ യാത്രയ്ക്കും പഠനത്തിനുമുള്ള നികുതി കുറച്ചതും ശുഭകരമാണ്.ഇന്ത്യയിൽ നിന്ന് പ്രതിവർഷം 13 ലക്ഷം വിദ്യാർത്ഥികളാണ് വിദേശ സർവകലാശാലകളിലെത്തുന്നത്.പുതുക്കിയ നിർദേശങ്ങൾ വിദേശ പഠനം പ്രോത്സാഹിപ്പിക്കും.