പെരിയ കൊലക്കേസ്: രഞ്ജിത്തിന് വീണ്ടും പരോൾ

Tuesday 03 February 2026 12:00 AM IST

കാസർകോട് : പെരിയ ഇരട്ടക്കൊല കേസിൽ പത്താംപ്രതി രഞ്ജിത്തിന് വീണ്ടും പരോൾ അനുവദിച്ചു. 15 ദിവസത്തേക്കാണ് പരോൾ. ഒന്നാം പ്രതി പീതാംബരൻ, മറ്റൊരു പ്രതിയായ ഗിജിൻ എന്നിവർ നേരത്തെ പരോൾ ലഭിച്ച് പുറത്തിറങ്ങിയിരുന്നു. ജയിൽ ചട്ടങ്ങളും നിയമപരമായ നടപടിക്രമങ്ങളും പൂർണമായും പാലിച്ചുകൊണ്ടാണ് പരോൾ അനുവദിച്ചിരിക്കുന്നത് എന്നാണ് ജയിൽ അധികൃതർ വിശദീകരിക്കുന്നത്.