'കടക്ക് പുറത്ത് ' വെബ്‌സൈറ്റ് ആരംഭിച്ച് യു.ഡി.എഫ്

Tuesday 03 February 2026 12:00 AM IST

തിരുവനന്തപുരം: സർക്കാരിനെതിരായ പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച 'കടക്ക് പുറത്ത് ' ക്യാമ്പെയിന്റെ ഭാഗമായ കുറ്റപത്രവും വെബ്‌സൈറ്റും യു.ഡി.എഫ് പ്രകാശനം ചെയ്തു. സർക്കാരിനെതിരായ പരാതികൾ രേഖപ്പെടുത്താൻ സൈറ്റിൽ സൗകര്യമുണ്ട്. ഇടതു സർക്കാർ നേരിടുന്ന വിവിധ ആരോപണങ്ങൾ ഉൾപ്പെടുത്തിയതാണ് കുറ്റപത്രം. തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി, സ്വർണക്കൊള്ള, ലഹരി ഉപയോഗം, വന്യജീവി ആക്രമണങ്ങൾ, മതേതരത്വം നേരിടുന്ന വെല്ലുവിളികൾ എന്നിങ്ങനെ വിവിധ വിഷയങ്ങളാണ് കുറ്റപത്രത്തിലുള്ളത്.