കീം അപേക്ഷ 6 വരെ
Tuesday 03 February 2026 12:25 AM IST
തിരുവനന്തപുരം:കേരള എൻജിനിയറിംഗ്,ഫാർമസി,ആർക്കിടെക്ചർ,മെഡിക്കൽ,മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള (കീം- 2026) പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി 6ന് വൈകിട്ട് 5 വരെ നീട്ടി.പ്രവേശനത്തിനായി ഇതിനകം അപേക്ഷിച്ചവർക്ക് പുതിയ കോഴ്സുകൾ കൂട്ടിചേർക്കുന്നതിനുള്ള സൗകര്യം പിന്നീട് ലഭ്യമാക്കും.വിവരങ്ങൾക്ക്-www.cee.kerala.gov.in,0471-2332120.