കള്ളുഷാപ്പ്
Monday 02 February 2026 11:35 PM IST
പത്തനംതിട്ട: ജില്ലയിൽ 2026 മാർച്ച് 31 വരെയുളള കാലയളവിലേക്ക് വിൽപ്പനയിൽ പോകാത്ത, പ്രിവിലേജ് റദ്ദ് ചെയ്തിട്ടുളള കളള് ഷാപ്പുകളുടെ ഓൺലൈൻ വിൽപന ആറിന് നടക്കും. പത്തനംതിട്ട റേഞ്ചിലെ ഒന്ന്, മൂന്ന് തിരുവല്ല റേഞ്ചിലെ ഒന്ന് എന്നീ ഗ്രൂപ്പുകളിലെ കളള് ഷാപ്പുകളുടെ വിൽപനയാണ് നടത്തുന്നത്. ഒറ്റതവണ രജിസ്‌ട്രേഷൻ നടത്തിയവർക്ക് ഫെബ്രുവരി മൂന്ന്, നാല് തീയതികളിൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. പത്തനംതിട്ട എക്‌സൈസ് ഡിവിഷനിലെ എല്ലാ എക്‌സൈസ് സർക്കിൾ ഓഫീസുകളിൽ നിന്നും പത്തനംതിട്ട എക്‌സൈസ് ഡിവിഷൻ ഓഫീസിൽ നിന്നും വിവരം ലഭ്യമാണ്. ഫോൺ. 0468 2222873.