വിശ്വകർമ്മജർക്ക് പാക്കേജ് പ്രഖ്യാപിക്കും: വി.ഡി.സതീശൻ
Tuesday 03 February 2026 12:40 AM IST
തിരുവനന്തപുരം: യു.ഡി.എഫ് അധികാരത്തിലെത്തിയാൽ വിശ്വകർമ്മജർക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. വിശ്വകർമ്മജരുടെ പിന്നാക്കാവസ്ഥയും സാമൂഹിക സാമ്പത്തിക പ്രശ്നങ്ങളും പഠിച്ച ഡോ.പി.എൻ. ശങ്കരൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കും. അഖില കേരള വിശ്വകർമ്മ മഹാസഭയുടെ (എ.കെ.വി.എം.എസ്) നേതൃത്വത്തിൽ നടത്തിയ അവകാശ പ്രഖ്യാപന നേതൃത്വ സമ്മേളനവും പ്രതിനിധി സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡന്റ് ആറ്റൂർ ശരത്ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി അംഗം ടി.ഡി.പ്രദീപ് കുമാർ, എ.കെ.വി.എം.എസ് ജനറൽ സെക്രട്ടറി ടി.കെ.സോമശേഖരൻ, ഗോകുലം ഗോപാലകൃഷ്ണൻ, വി.എൻ.ചന്ദ്രമോഹൻ തുടങ്ങിയവർ സംസാരിച്ചു.