സ്ഥിരപ്പെടുത്തൽ: വിശദീകരണം നൽകണം

Tuesday 03 February 2026 12:42 AM IST

കൊച്ചി: ഹൈക്കോടതിയുടെ വിലക്ക് നിലനിൽക്കേ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ വീണ്ടും ഉത്തരവിറക്കിയ നടപടിയിൽ സത്യവാങ്മൂലം ഫയൽ ചെയ്യാൻ സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസിന്റെ ബെഞ്ച് വിഷയം 12ന് വീണ്ടും പരിഗണിക്കും. വിവിധ സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്തലിനെ ചോദ്യം ചെയ്യുന്ന ഹർജിയിൽ, ഇനി സുപ്രീംകോടതി ഉത്തരവുകൾക്ക് വിരുദ്ധമായി ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന് ഹൈക്കോടതി നവംബറിൽ നിർദ്ദേശിച്ചിരുന്നു. ഇത് പാലിക്കാതെ വീണ്ടും സ്ഥിരപ്പെടുത്താൻ ഉത്തരവുകൾ പുറപ്പെടുവിച്ചതിനെ ചോദ്യം ചെയ്ത് മലപ്പുറം സ്വദേശി അബ്ദുൾ വാഹിദ് ഫയൽ ചെയ്ത ഉപഹർജിയാണ് കോടതി പരിഗണിക്കുന്നത്.