തൊഴിലുറപ്പ്: വെട്ടിക്കുറച്ചത് 58,000 കോടി
Tuesday 03 February 2026 12:45 AM IST
തിരുവനന്തപുരം: ദേശീയ തൊഴിലുറപ്പ് നിയമം അട്ടിമറിച്ചതിന് പിന്നാലെ പദ്ധതിക്കുള്ള വിഹിതം കേന്ദ്രം ഭീമമായി വെട്ടിയെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. ബഡ്ജറ്റിൽ 30,000 കോടി മാത്രമാണ് വകയിരുത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ ഇത് 88,000 കോടിയായിരുന്നു. സുശീല ഗോപാലൻ സ്മാരക ലിംഗപദവി നിയമ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ബഡ്ജറ്റിലെ സ്ത്രീപക്ഷം എന്ന വിഷയത്തിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർക്കാർ ജീവനക്കാർക്കുള്ള ശമ്പള പരിഷ്കരണം സാദ്ധ്യമാക്കും. കഴിഞ്ഞ ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായുള്ള 30,000 കോടി കൊടുത്തു തീർന്നതേയുള്ളൂ. ഇനിയും ഡി.എ കുടിശിക 25,000 കോടി കൂടി കൊടുക്കാനുണ്ട്. അത് മാർച്ച്, ഏപ്രിൽ മാസത്തിൽ തന്നെ കൊടുത്തുതീർക്കും. അഖിലേന്ത്യാ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.എസ്.സുജാത അദ്ധ്യക്ഷത വഹിച്ചു.