തളർന്നുപോകാതെ മുന്നേറാൻ വനിതകൾക്കായി എസ്‌കലേറ
തിരുവനന്തപുരം:ജീവിതത്തിൽ തളർന്ന് പോകാതെ മുന്നേറാൻ സ്ത്രീകൾക്ക് പ്രചോദനമാകുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന വനിതാ ശിശു വികസന വകുപ്പും വനിതാ വികസന കോർപ്പറേഷനും ചേർന്ന്
എസ്‌കലേറ വനിതോത്സവം സംഘടിപ്പിക്കുന്നു.കരുത്താർന്ന പെൺചുവടുകൾ കരുതലോടെ കേരളം എന്ന ആശയം മുൻനിർത്തി സംഘടിപ്പിക്കുന്ന എസ്‌കലേറെ ദി വിമെൻ ഫെസ്റ്റിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30ന് നിർവഹിക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.9 വരെ കനകക്കുന്നിലും നിശാഗന്ധിയിലുമായാണ് എസ്‌കലേറ വനിതോത്സവം.വിവിധ വിഷയങ്ങളിൽ അധിഷ്ഠിതമായ കോൺക്ലേവുകൾ,സംരംഭക പരിശീലന സെഷനുകൾ,പ്രദശന വിപണന മേള,കലാപരിപാടികൾ എന്നിവയുണ്ടാകും.6,7 തീയതികളിൽ നിശാഗന്ധിയിൽ 'വനിതാ കോൺക്ലേവ് 2026' നടക്കും.
140 സ്റ്റാളുകളുള്ള വനിതാ സംരംഭക മേളയാണ് വനിതോത്സവത്തിന്റെ പ്രധാന ആകർഷണം.സംഗീത പരിപാടികൾ,ഫോക്ലോർ അക്കാഡമി നടത്തുന്ന മുടിയേറ്റ്,തോൽപ്പാവകൂത്ത്,തൃപ്പുണിത്തറ വനിതാ കഥകളി സംഘത്തിന്റെ കിരാതം കഥകളി,നിരീക്ഷ പെൺ നാടക വേദിയുടെ നാടകവും വിവിധ കോളേജുകളിലെ വനിതാ സെൽ വിദ്യാർത്ഥികളുടെ പരിപാടികളും ഉണ്ടാകും.വനിത ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത വി.കുമാർ,വനിത വികസന കോർപറേഷൻ എം.ഡി ബിന്ദു വി.സി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.