സന്തോഷ് ട്രോഫി: സെമി തേടി കേരളം ഇന്ന് അസാമിനെതിരെ

Tuesday 03 February 2026 2:55 AM IST

കേരളം Vs അസാം ക്വാർട്ടർ ഫൈനൽ ഇന്ന്

ഉച്ചയ്ക്ക് 2 മണി മുതൽ ഫിഫ+ൽ ലൈവ്

സിലാപത്തർ : സന്തോഷ് ട്രോഫി ഫുട്ബാൾ ടൂർണമെന്റിന്റെ സെമിഫൈനലിൽ ഇടംതേടി കേരളം ഇന്ന് ആതിഥേയരായ അസാമിനെതിരെ ക്വാർട്ടർ ഫൈനലിന് ഇറങ്ങുന്നു. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് മത്സരം.

ഗ്രൂപ്പ് ബിയിലെ അഞ്ച് മത്സരങ്ങളിൽ മൂന്നും ജയിച്ച് 10 പോയിന്റുമായി ഒന്നാം സ്ഥാനക്കാരായാണ് കേരളം അവസാന എട്ടിലേക്ക് എത്തിയിരിക്കുന്നത്. റെയിൽവേയ്സുമായി 1-1ന് സമനിലയിൽ പിരിഞ്ഞ കേരളം അവസാന മത്സരത്തിൽ സർവീസിനോട് ഏകപക്ഷകീയമായ ഏകഗോളിനാണ് പരാജയപ്പെട്ടത്. അതേസമയം എ ഗ്രൂപ്പിൽ ഒരു മത്സരം മാത്രം ജയിക്കുകയും ഒരു സമനില നേടുകയും മൂന്ന് മത്സരങ്ങൾ സമനിലയിലാക്കുകയും ചെയ്ത അസാം നാലാം സ്ഥാനക്കാരായി കഷ്ടിച്ചാണ് ക്വാർട്ടറിലേക്ക് എത്തിയത്.

പ​ഞ്ചാ​ബി​നെ​ 3​-1​ന് ​തോ​ൽ​പ്പി​ച്ച് ​തു​ട​ങ്ങി​യ​ ​കേ​ര​ളം​ ​ര​ണ്ടാം​ ​മ​ത്സ​ര​ത്തി​ലാണ് ​റെ​യി​ൽ​വേ​യ്സു​മാ​യി​ സ​മ​നി​ല​യി​ൽ​ ​പി​രി​ഞ്ഞത്.​ ​തു​ട​ർ​ന്ന് ​ഒ​ഡി​ഷ​യെ​ 1​-0​ത്തി​നുംമേ​ഘാ​ല​യ​യെ​ 3​-0​ത്തി​നും​ ​കീ​ഴ​ട​ക്കി​. ഗ്രൂപ്പിലെ ഒന്നാം സ്ഥാനവും ഉറപ്പിച്ചശേഷമായിരുന്നു സർവീസസിനെതിരായ അപ്രതീക്ഷിത തോൽവി. ആദ്യമത്സരത്തിൽ തമിഴ്നാടിനോടായിരുന്നു അസാമിന്റെ തോൽവി. തുടർന്ന് നാഗാലാൻഡ്, ഉത്തരാഖണ്ഡ് എന്നിവരുമായി സമനിലയിൽ പിരിഞ്ഞശേഷം 3-0ത്തിന് രാജസ്ഥാനെ തോൽപ്പിച്ചു. അവസാന മത്സരത്തിൽ 1-1ന് പശ്ചിമ ബംഗാളുമായി സമനിലയിൽ പിരിയുകയായിരുന്നു.

ടൂർണമെന്റിലെ ഇതുവരെയുള്ള പ്രകടനംവച്ച് അസാം കേരളത്തിന് അത്ര വലിയ വെല്ലുവിളിയല്ല. എന്നാൽ സ്വന്തം നാട്ടിൽ മത്സരം നടക്കുന്നു എന്നത് അവർക്ക് മുൻതൂക്കം നൽകുന്നു. മുഹമ്മദ് അജ്സൽ, മുഹമ്മദ് സിനാൻ, വിഘ്നേഷ്, ക്യാപ്ടൻ സഞ്ജു, സജീഷ്, മുഹമ്മദ് റിയാസ്,അർജുൻ തുടങ്ങിയവരുടെ മികച്ച പ്രകടനമാണ് കേരളത്തിന് ഉൗർജം നൽകുന്നത്.

ഇന്ന് നടക്കുന്ന മറ്റ് ക്വാർട്ടർ ഫൈനലുകളിൽ റെയിൽവേയ്സ് രാജസ്ഥാനെയും പശ്ചിമ ബംഗാൾ സർവീസസിനെയും തമിഴ്നാട് പഞ്ചാബിനെയും നേരിടും.