കുടുംബശ്രീ വക തൊഴിൽ പരിശീലനം

Tuesday 03 February 2026 12:08 AM IST

കൊല്ലം: കുടുംബശ്രീ മിഷൻ മുഖേന ഗ്രാമീണ മേഖലയിലെ യുവജനങ്ങൾക്ക് നൈപുണ്യപരിശീലനവും തൊഴിലും ലഭിക്കുന്ന കോഴ്‌​സുകൾ ആരംഭിക്കും. എസ്.എസ്.എൽ.സിയും ഉയർന്ന യോഗ്യതയുള്ളവർക്കും പങ്കെടുക്കാം. പ്രായപരിധി: 18-​35. കോഴ്‌​സ്‌ ഫീസ്, യൂണിഫോം, താമസം, ഭക്ഷണം, പഠന സാമഗ്രികൾ എന്നിവ സൗജന്യം. കോഴ്‌​സ് പൂർത്തീകരിക്കുന്നവർക്ക് സെക്ടർ സ്​കിൽ കൗൺസിലിന്റെ സർട്ടിഫിക്കറ്റും പ്ലേസ്‌​മെന്റും ലഭ്യമാക്കും. ഗ്രാഫിക് ഡിസൈനർ സർവീസ്, എക്‌​സിക്യുട്ടിവ് ഡെമ്മി ഷെഫ് ഡിപ്പാർട്ടി ഫാഷൻ ഡിസൈനിംഗ്, ഗസ്റ്റ് സർവീസ് എക്‌​സിക്യൂട്ടീവ് കോഴ്‌​സുകളുണ്ട്. ജില്ലയ്ക്ക് പുറത്തുള്ള റെസിഡൻഷ്യൽ സ്ഥാപനങ്ങൾ വഴി എ.ഐ ഡെവലപ്പർ, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, മെക്കാനിക്കൽ എൻജിനീയറിംഗ്, ബി.ഐ.എം മോഡുലർ, ടൈലറിംഗ്, ഓട്ടോമോട്ടീവ് പാർക്കിംഗ് അസിസ്റ്റന്റ്, വെയർഹൗസ് അസിസ്റ്റന്റ്, ഡ്രോൺ ഡെവലപ്പർ തുടങ്ങിയ കോഴ്‌​സുകളുമുണ്ട്. വിവരങ്ങൾക്ക്: കുടുംബശ്രീ ജില്ലാമിഷൻ ഓഫീസ്. ഫോൺ: 04742794692, 8606096060.